Connect with us

International

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുശര്‍റഫിന് ആജീവനാന്ത വിലക്ക്

Published

|

Last Updated

റാവല്‍പിണ്ടി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. പെഷാവര്‍ കോടതിയാണ് മുശര്‍റഫിനെ രാഷ്ട്രീയത്തില്‍ നിന്നും വിലക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ ചിത്രാലില്‍ നിന്നു മത്സരിക്കാനുള്ള പത്രിക തള്ളിയ നടപടിയെ ചോദ്യം ചെയ്ത് മുശര്‍റഫ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി. ഭരണഘടനയെ രണ്ട് തവണ അസാധുവാക്കിയതിനാല്‍ ദേശീയ അസംബ്‌ളിയിലേക്കും സെനറ്റിലേക്കും മത്സരിക്കാന്‍ മുശര്‍റഫിനെ അനുവദിക്കില്ലെന്ന് ജസ്റ്റിസ് ദോസ്ത് മുഹമ്മദ് ഖാന്‍ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.
ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ റാവല്‍പിണ്ടി കോടതി ചൊവാഴ്ച മുശര്‍റഫിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

---- facebook comment plugin here -----

Latest