Connect with us

National

വധു ഹെലികോപ്റ്ററില്‍, ആകാശത്തേക്ക് വെടിവെപ്പ്; ബിഹാറില്‍ എം.എല്‍.എയുടെ വിവാഹം വിവാദത്തില്‍

Published

|

Last Updated

പാറ്റ്‌ന: ബിഹാറിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ആര്‍ഭാട വിവാഹം വിവാദത്തില്‍. കോണ്‍ഗ്രസ് എം.എല്‍.എയായ തൌസിഫ് ആലത്തിന്റെ വിവാഹമാണ് വിവാദമായത്. അരലക്ഷത്തോളംപേര്‍പങ്കെടുത്ത വിവാഹത്തിന് വധുവിനെ കൊണ്ടു വരാന്‍ ഹെലികോപ്റ്റര്‍ വാടകക്കെടുക്കുകയായിരുന്നു. 15 ലക്ഷത്തോളം രൂപ മുടക്കിയാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് സിങ്, ബി.ജെ.പി എം.പി സയ്യിദ് ഷാനവാസ് എന്നിവരടക്കം പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.

ദില്ലിയില്‍നിന്ന് വാടകക്കെടുത്ത ഹെലികോപ്റ്ററില്‍ എം.എല്‍.എയും വധുവും എത്തുന്നതിന് മുന്നോടിയായി അനുയായികള്‍ ആകാശത്തേക്ക് നിറയൊഴിച്ചതും വിവാദമായിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. സംഭവം ശ്രദ്ധയില്‍ പെട്ട പൊലീസ് പേരറിയാത്ത ആളുകളുടെ പേരില്‍ കേസെടുത്തു. അന്വേഷണം നടന്നു വരികയാണെന്ന് കിഷന്‍ ഗഞ്ച് എസ്.പി അറിയിച്ചു.
ബഹദൂര്‍ ഗഞ്ജില്‍നിന്ന് മൂന്ന് തവണ എം.എല്‍.എയായ തൌസിഫ് ഒരു ഗ്രാമമുഖ്യന്റെ മകളെയാണ് വിവാഹം ചെയ്തത്.