എക്താ കപൂറിന്റെ ഓഫീസുകളിലും വസതികളിലും റെയ്ഡ്

Posted on: April 30, 2013 11:12 am | Last updated: April 30, 2013 at 1:15 pm
SHARE

EKTHA KAPOOR

മുംബൈ: പ്രമുഖ ബോളിവുഡ് നിര്‍മാതാവ് എക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ മുംബൈയിലെ ഓഫീസുകളിലും ഉടമകളുടെ വസതികളിലും ആദായ വകുപ്പ് പരിശോധന നടത്തി. മുതിര്‍ന്ന ബോളിവുഡ് താരവും എക്തയുടെ പിതാവുമായ ജീതേന്ദ്ര കപൂറാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍.
ജീതേന്ദ്ര കപൂര്‍, എക്ത, സഹോദരനും നടനുമായ തുഷാ കപൂര്‍ എന്നിവരുടെ വസതികളിലും സ്ഥാപനത്തിന്റെ ഓഫീസുകളിലും ഒരേ സമയമാണ് റെയ്ഡ നടത്തിയത്്. നൂറോളം ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here