ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്നു നീരജ് കുമാറിനെ നീക്കാന്‍ സാധ്യത

Posted on: April 30, 2013 6:02 am | Last updated: April 30, 2013 at 12:20 am

neraj kumarഡല്‍ഹി: ഡല്‍ഹി പൊലീസ് കമ്മിഷണര്‍ നീരജ് കുമാറിനെ സ്ഥാനത്തുനിന്നു നീക്കാന്‍ സാധ്യത. ഡല്‍ഹിയില്‍ കുട്ടികളടക്കം ബലാത്സംഗംചെയ്യപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണു നീരജ് കുമാറിനെ നീക്കാന്‍ ആലോചിക്കുന്നത്. ഈയാഴ്ചതന്നെ നീരജ്കുമാറിനെ നീക്കാനാണ് സാധ്യത.
കിഴക്കന്‍ ഡല്‍ഹിയില്‍ അഞ്ചു വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിരിക്കെ, താന്‍ രാജിവയ്ക്കില്ലെന്നായിരുന്നു നീരജ് കുമാര്‍ പറഞ്ഞത്. താന്‍ രാജിവച്ചാല്‍ ബലാത്സംഗങ്ങള്‍ അവസാനിക്കുമെങ്കില്‍ ആയിരംതവണ രാജിവയ്ക്കാന്‍ ഒരുക്കമാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, നീരജ് കുമാറിനെ മാറ്റാന്‍ തന്നെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.പെണ്‍കുട്ടിയെ കാണാതായ വിവരം വീട്ടുകാര്‍ അറിയിച്ചിട്ടും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല. പിന്നീട് സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥിനിയെ എസിപി കരണത്തടിച്ചതും വിവാദമായിരുന്നു.