സരബ്ജിത്ത് സിംഗിനെ വിട്ടയക്കണമെന്ന് ഇന്ത്യ

Posted on: April 29, 2013 4:44 pm | Last updated: May 1, 2013 at 12:33 pm

ന്യൂഡല്‍ഹി: സഹതടവുകാരുടെ ആക്രമണത്തിനിരയായ സരബ്ജിത്ത് സിംഗിനെ മാനുഷിക പരിഗണന നല്‍കി വിട്ടയക്കാന്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാന് കത്തയച്ചു. സരബ്ജിത്ത് സിംഗിന്റെ ആരേഗ്യനില മോശമായി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ചികില്‍സക്കായി ഇന്ത്യയിലേക്ക് മാറ്റുന്ന കാര്യവും പരിഗണിക്കണമെന്ന് ഇന്ത്യ കത്തില്‍ പറയുന്നു.

സരബ്ജിത്ത് സിംഗിനെ പാക്കിസ്ഥാന് പുറത്ത് ചികില്‍സിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി അദ്ദേഹത്തെ പാക്കിസ്ഥാനില്‍ തന്നെ ചികില്‍സിച്ചാല്‍ മതിയെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം സരബ്ജിത്തിന്റെ പരിക്ക് ഗുരുതരമാണെന്നും അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത വിരളമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.