കര്‍ണാടകയില്‍ വാഹനാപകടം; പത്ത് പേര്‍ മരിച്ചു

Posted on: April 28, 2013 11:02 pm | Last updated: April 28, 2013 at 11:08 pm

ബാംഗളൂര്‍: വടക്കന്‍ കര്‍ണാടകയിലെ ബിഡാര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓയില്‍ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിഡാറിലെ ഹുമാനാബാദിലാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ടവര്‍ ഹൈദരാബാദിലേക്കുള്ള പോവുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

 

ALSO READ  ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം