മോഡി: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം: പിണറായി

Posted on: April 28, 2013 4:36 pm | Last updated: April 29, 2013 at 2:09 pm

തിരുവനന്തപുരം:ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനത്തെ കുറിച്ച് മുഖ്യമന്ത്രി മൗനം പാലിച്ചത് വര്‍ഗ്ഗീയ ശക്തികളെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി പി എം സംസ്ഥാന കമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമുദായിക സംഘടനകള്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്രമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന സാമുദായിക ധ്രുവീകരണത്തെ സഹായിക്കുന്ന തരത്തിലുള്ളതാണ്. സാമുദായിക സംഘടനകള്‍ അതിരുവിടുമ്പോള്‍ അതിനെ വിമര്‍ശിക്കേണ്ടത് അനിവാര്യമാണ്.

ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മരവിച്ചിരിക്കുകയാണെന്നും ആദിവാസികളെ പട്ടിണി മരണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ  ലാവ്‌ലിന്‍: ശക്തമായ തെളിവുകളില്ലാതെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി