മതനയങ്ങള്‍ വിലയിരുത്തിയത് വര്‍ഗീയത വളര്‍ത്തി: ഡോ. കുറുപ്പ്

Posted on: April 28, 2013 1:49 pm | Last updated: April 28, 2013 at 1:49 pm

രിസാല സ്‌ക്വയര്‍: |മതനയങ്ങള്‍ വിലയിരുത്താന്‍ തുടങ്ങിയതാണ് വര്‍ഗീയത വളരാന്‍ ഇടയാക്കരുതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ്. രിസാല സ്‌ക്വയറില്‍ സാക്ഷ്യം സെഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജാവിന്റെ മതനയം ഉയര്‍ത്തി രാജാക്കന്മാരെ വിഘടിക്കാനുള്ള ശ്രമമാണ് ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. ഇത് വര്‍ഗീയത വളര്‍ത്താനാണ് ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹത്തിന്റെ താഴേതട്ടില്‍ വിദ്യാഭ്യാസ വിപ്ലവം നടത്താനായതാണ് കാന്തപുരം നേതൃത്വം നല്‍കുന്ന സുന്നി പ്രസ്ഥാനത്തിന്റെ വിജയം. സമൂഹത്തില്‍ എവിടെയൊക്കെ പാളിച്ചകള്‍ സംഭവിക്കുന്നുവോ അവിടെയൊക്കെ ഇടപെടാന്‍ എസ് എസ് എഫിന് സാധിച്ചിട്ടുണ്ടെന്നും ഡോ. കുറുപ്പ് പറഞ്ഞു.