തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ മണ്ണിടിഞ്ഞ് നാലുപേര്‍ മരിച്ചു

Posted on: April 28, 2013 11:38 am | Last updated: April 28, 2013 at 11:38 am

തിരുച്ചി: തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിയില്‍ മണ്ണിടിഞ്ഞ് നാലു പേര്‍ മരിച്ചു. കാവേരി നദീതീരത്തായിരുന്നു അപകടം. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രത്തില്‍ പാല്‍ക്കുടം എടുക്കാന്‍ വന്നവരാണ് അപകടത്തില്‍പെട്ടത്. ക്ഷേത്രത്തിലെ ചടങ്ങിന്റെ ഭാഗമായി കാവേരിയില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് തീരത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. ഉമാദേവി, മകള്‍ വിനിത, പ്രവീണ എന്നിവരാണ് മരിച്ച സ്ത്രീകള്‍. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്നറിയാന്‍ തെരച്ചില്‍ നടത്തുന്നുണ്ട്.