ഡല്‍ഹിയില്‍ ദുരൂഹസാഹചര്യത്തില്‍ 17കാരനെ മരിച്ചനിലയില്‍ കണ്ടെത്തി

Posted on: April 28, 2013 9:49 am | Last updated: April 28, 2013 at 9:49 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദുരൂഹസാഹചര്യത്തില്‍ 17കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നാംഗ്ലോയിലാണ് സ്‌കൂള്‍ അങ്കണത്തില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരു സര്‍ക്കാര്‍ സ്‌കൂളിലെ 11 ാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹമാണ് സ്‌കൂള്‍ അങ്കണത്തിലെ കുളത്തിന് സമീപം രക്തത്തില്‍കുളിച്ച നിലയില്‍ കണ്ടത്.

സഹപാഠികളുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ കുട്ടി വിസമ്മതിച്ചതായി മാതാപിതാക്കള്‍ പറയുന്നു. സംഘട്ടനത്തിന്റെ തുടര്‍ച്ചയായി സഹവിദ്യാര്‍ഥികള്‍ തങ്ങളുടെ മകനെ മര്‍ദ്ദിച്ച് കൊന്നതായിരിക്കാമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി കുട്ടി ആത്മഹത്യ ചെയ്തതാണോ എന്ന സംശയവും പോലീസ് ഉന്നയിക്കുന്നുണ്ട്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും ഇക്കാര്യത്തില്‍ വ്യക്തത വരുകയെന്ന് പോലീസ് പറയുന്നു.

ALSO READ  ഉമര്‍ ഖാലിദിനെ കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി നിഷേധിച്ചു