ജാതിരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സമയമായി: കോടിയേരി

Posted on: April 27, 2013 8:55 pm | Last updated: April 27, 2013 at 8:55 pm

കണ്ണൂര്‍: ജാതിയുടെയും മതത്തിന്റെയു അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സമയമായെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജാതി സംഘടനകള്‍ സംരക്ഷിക്കുന്നത് സമ്പന്ന വര്‍ഗത്തിന്റെ താല്‍പര്യങ്ങളാണ്. 500 പള്ളികളുടെ ഖാസിയായ പാണക്കാട് തങ്ങള്‍ എത്ര മതേതരത്വം പ്രസംഗിച്ചാലും ആരും വിശ്വസിക്കില്ലെന്നു കോടിയേരി പറഞ്ഞു.