മാധ്യമങ്ങള്‍ കഥപറയുന്നു: എന്‍ എസ് മാധവന്‍

    Posted on: April 27, 2013 2:48 pm | Last updated: April 27, 2013 at 3:25 pm

    ns madavan

    രിസാല സ്‌ക്വയര്‍: വര്‍ത്തമാനകാലത്തെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്ക് പകരം കഥ മെനയുകയാണ് ചെയ്യുന്നതെന്ന് പ്രമുഖ കഥാകാരന്‍  എന്‍ എസ് മാധവന്‍ പറഞ്ഞു. രിസാല സ്‌ക്വയറില്‍ മാധ്യമ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    പുതിയ കാലത്തെ മാധ്യമങ്ങള്‍ക്ക് വകതിരിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വാര്‍ത്തകള്‍ക്ക് പകരം കഥ പറയാനാണ് മാധ്യമങ്ങള്‍ ഇന്ന് ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ മാധ്യമങ്ങളും സാഹിത്യവും തമ്മിലുള്ള വ്യത്യാസം ഇല്ലാതായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
    മാധ്യമങ്ങള്‍ ആയുധമാക്കപ്പെടുകയാണ് ചെയ്യുന്നതെന്നും മാധ്യമങ്ങളെ പുകമറയായി ഉപയോഗിക്കുവാനാണ് പലരും ശ്രമിക്കുന്നതെന്നും എന്‍ എസ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.