നാറാത്ത് സംഭവം: പോലീസിന്റെ ആവശ്യം തിങ്കളാഴ്ച്ച പരിഗണിക്കും

Posted on: April 27, 2013 2:22 pm | Last updated: April 27, 2013 at 2:22 pm

കണ്ണൂര്‍: നാറാത്തെ രഹസ്യ കേന്ദ്രത്തില്‍ ആയുധ പരിശീലനത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകേണ്ടതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു.