നാവിക ആസ്ഥാനത്തെപീഡനം: പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു

Posted on: April 27, 2013 12:40 pm | Last updated: April 27, 2013 at 12:40 pm

കൊച്ചി: കൊച്ചി നാവികാസ്ഥാനത്തെ പീഡനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. കേരളാ പൊലീസിന്റെയും നേവിയുടെയും അന്വേഷണം കൊണ്ട് തനിക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ പരാതി. കുറ്റക്കാരായ ഉദദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസും നേവിയും സ്വീകരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.പരാതി നല്‍കി 25 ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അവര്‍ ഹര്‍ജിയില്‍ പറയുന്നു. കേരള പോലീസിന്റെ അന്വേഷണത്തിലും വിശ്വാസമില്ല. തെളിവുകള്‍ നശിപ്പിക്കാനാണ് നാവികസേന ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. തന്റെ ഭര്‍ത്താവ് സമീപകാലത്ത് 30 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. ഈ തുകയും കേസ് അട്ടിമറിക്കാനായി ഉപയോഗിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.