കറാച്ചിയില്‍ ബോംബ് സ്‌ഫോടനം: പത്ത് പേര്‍ കൊല്ലപ്പെട്ടു

Posted on: April 27, 2013 12:00 pm | Last updated: April 27, 2013 at 12:29 pm

karachiഇസ്‌ലാമാബാദ് : പാക് തുറമുഖ നഗരമായ കറാച്ചിയില്‍ തെരഞ്ഞെടുപ്പ് യോഗത്തിനിടെ താലിബാന്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയിലെ മൊമിനാബാദ് ഏരിയയില്‍ അവാമി നാഷണല്‍ പാര്‍ട്ടി ഓഫീസിനു മുന്നിലാണ് സ്‌ഫോടനം ഉനടന്നത്.
ദേശീയ അസംബ്‌ളിയിലേക്ക് മത്സരിക്കുന്ന അവാമി നാഷണല്‍ പാര്‍ട്ടി (എ.എന്‍.പി) സ്ഥാനാര്‍ഥി ബാഷിര്‍ ജാനെ ല്ക്ഷ്യംവെച്ചാണ് താലിബാന്‍ സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാഷിര്‍ ജാന്‍ സുരക്ഷിതനാണെന്നും പൊലീസ് അറിയിച്ചു.തങ്ങള്‍ക്കെതിരെ പോരാടുന്ന മതേതരപാര്‍ട്ടികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു.സ്‌ഫോടനത്തില്‍ കിലോമീറ്ററുകളോളം അകലെയുള്ള കടകളും വീടുകളും തകര്‍ന്നിട്ടുണ്ട്.കറാച്ചിയില്‍ ഈ ആഴ്ച മൂന്ന് ബോംബ് സ്‌ഫോടനങ്ങളാണ് താലിബാന്‍ നടത്തിയത്. മുത്താഹിദ ഖ്വാമി മൂവ്‌മെന്റിന്റെ(എം.ക്യു.എം) തെരഞ്ഞെടുപ്പ്ഓഫീസിനുനേരെയായിരുന്നു രണ്ട് സ്‌ഫോടനങ്ങള്‍. ഇതില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.മെയ് 11 ന് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മിക്കയിടങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.