Kerala
അപ്രാണി കൃഷ്ണകുമാര്‍ വധം: ശിക്ഷാവിധി ഇന്ന്
തിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് ശിക്ഷ വിധിക്കും. ഓംപ്രകാശ്, അംബലമുക്ക് കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പടെ ആറു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.2007 ഫെബ്രുവരി 20-നാണ് വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് കേസ് കഴിഞ്ഞ് മടങ്ങിയ അപ്രാണി കൃഷ്ണകുമാറിനെ പിന്‍തുടര്‍ന്ന് എത്തിയ എതിര്‍സംഘം വെട്ടികൊലപ്പെടുത്തിയത്.എട്ടുമാസം നീണ്ട് നിന്ന സങ്കീര്‍ണമായ വിചാരണയ്‌ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഭീഷണിയുടെ പശ്ചാതലത്തില്‍ ജഡ്ജി കെ.പി.ഇന്ദിര, പ്രോസിക്യുട്ടര്‍ സാജന്‍ പ്രസാദ് എന്നിവര്‍ക്കുളള സുരക്ഷ തുടര്‍ന്നും നല്‍കും.
---- facebook comment plugin here -----




