‘എജ്യുവിഷന്‍ 2013’ ഏകദിന സ്റ്റുഡന്റ്‌സ് ക്യാമ്പ് കൊടുവള്ളിയില്‍

Posted on: April 27, 2013 6:00 am | Last updated: April 27, 2013 at 1:27 am

കൊടുവള്ളി: ക്രസന്റ് ചേംബര്‍ കൊടുവള്ളി സംഘടിപ്പിക്കുന്ന ഏകദിന സ്റ്റുഡന്റ്‌സ് ക്യാമ്പ് ‘എജ്യുവിഷന്‍ 2013’ മെയ് ഒന്നിന് കൊടുവള്ളി കെ എം ഒ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

വിദ്യാര്‍ഥികളെ അലട്ടുന്ന ഓര്‍മ്മക്കുറവ്, അലസത, ഏകാഗ്രത ഇല്ലായ്മ, പരീക്ഷാഭീതി, ടെന്‍ഷന്‍ എന്നിവയെ എങ്ങിനെ അതിജീവിക്കാം. പഠനം എങ്ങനെ ആസ്വാദ്യകരവും എളുപ്പവുമാക്കാം എന്നീ വിഷയങ്ങളില്‍ വിദ്യാഭ്യാസ, മനഃശാസ്ത്ര വിദഗ്ധര്‍ ക്ലാസെടുക്കും. ഇതൊടൊപ്പം എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിക്കും.
മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളും ഇ പി കുഞ്ഞിമുഹമ്മദ് (9447753223), കെ പി അബ്ദുല്‍ ഹക്കീം (9645740744) നമ്പറുകളില്‍ മുന്‍കൂട്ടി ബന്ധപ്പെട്ട് പരിപാടി ദിവസം മാര്‍ക്ക്‌ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാകണം. പരിപാടി രാവിലെ 9.30ന് അഡ്വ. പി ടി എ റഹിം എം എല്‍ എ ഉദ്ഘാടനം ചെയ്യും. ക്രസന്റ് ചേംബര്‍ സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അബ്ദുസ്സ്വബൂര്‍ ബാഹസന്‍ അവേലം അധ്യക്ഷത വഹിക്കും.
ഡയറ്റ് സീനിയര്‍ ലക്ചറര്‍ യു കെ അബ്ദുന്നാസര്‍ കരിയര്‍ ഗൈഡന്‍സ് മോട്ടിവേഷന്‍ വിഷയത്തില്‍ ക്ലാസെടുക്കും. രണ്ട് മണിക്ക് നടക്കുന്ന കൗമാര പ്രായത്തിലെ പ്രശ്‌നങ്ങളും പ്രതിവിധികളും വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വി എം ഉമ്മര്‍മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. എ കെ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. ഡോ. സലാം കാരശ്ശേരി ക്ലാസെടുക്കും.