പഞ്ചാബിനെതിരെ കൊല്‍ക്കത്തക്ക് ആറ് വിക്കറ്റ് വിജയം

Posted on: April 27, 2013 1:09 am | Last updated: April 27, 2013 at 1:09 am

iplകൊല്‍ക്കത്ത: സ്വന്തം തട്ടകത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയിച്ചു കയറി. വാശിയേറിയ മത്സരത്തില്‍ കോല്‍ക്കത്ത ആറ് വിക്കറ്റിനാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ കോല്‍ക്കത്ത 18.2 ഓവറില്‍ ലക്ഷ്യം കണ്ടു.പതിവിനു വിപരീതമായ ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റ് അല്പനേരം ക്രീസില്‍ ചിലവിട്ടാണ് മടങ്ങിയത്. 27 പന്തില്‍ 27 റണ്‍സെടുത്ത ഗില്ലിയെ ബിസ് ല മോര്‍ഗന്റെ കൈകളിലെത്തിച്ചു. ഓപ്പണര്‍ മന്‍ദീപ് സിംഗിനെ കാലിസ് മടക്കി. 20 പന്തില്‍ നിന്ന് 25 റണ്‍സെടുത്തശേഷമാണ് മര്‍ദീപ് മടങ്ങിയത്. പിന്നീടെത്തിയ വോഹ്‌റ 21 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറും അടക്കം 31 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയി.15 പന്തില്‍ 28 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗുര്‍കീരത് സിംഗാണ് പഞ്ചാബിന്റെ സ്‌കോര്‍ 149 ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. രണ്ട് സിക്‌സും രണ്ട ഫോറും അടക്കമാണ് ഗുര്‍കീരത് 28 റണ്‍സെടുത്തത്.മറുപടി ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്തയുടെ ക്യാപ്റ്റന്‍ ഗംഭീറിനെയും (8), മൂന്നാം നമ്പറായെത്തിയ യൂസഫ് പഠാനെയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി അസ്ഹര്‍ മഹമ്മൂദ് ഇരട്ട പ്രഹരമേല്‍പ്പിച്ചു. എന്നാല്‍, കാലിസും ബിസ് ലയും ചേര്‍ന്ന് കോല്‍ക്കത്തയെ മുന്നോട്ടു നയിച്ചു. ബിസ്‌ല 50 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കാലിസ് 37 റണ്‍സെടുത്തും മോര്‍ഗന്‍ 36 റണ്‍സ് എടുത്തും പുറത്തായി.