മാനന്തവാടി പഞ്ചായത്തില്‍ ഭരണമാറ്റം; വൈസ് പ്രസിഡന്റ് ഇന്ന് രാജിവെക്കും

Posted on: April 27, 2013 6:00 am | Last updated: April 26, 2013 at 11:42 pm

മാനന്തവാടി: അനിശ്ചിതത്വത്തിന് വിരാമമിട്ട് മാനന്തവാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ജോര്‍ജ് ഇന്ന് രാജിവെക്കും. പ്രസിഡന്റ് അഡ്വ. ഗ്ലാഡിസ് ചെറിയാനാണ് രാജി സമര്‍പ്പിക്കുക. പ്രസിഡന്റ് രാജിവെക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇരുവരും രാജിവെക്കണമെന്ന ഡിസിസി പ്രസിഡന്റ് കെ.എല്‍ പൗലോസിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനം ഇരുവരും നിരാകരിച്ചിരുന്നു.
ഇതേതുടര്‍ന്ന് ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയും അവിശ്വാസപ്രമേയ നീക്കവും നടക്കുന്നതിനിടെയാണ് വൈസ് പ്രസിഡന്റിന്റെ രാജി.
പ്രസിഡന്റ് രാജിക്ക് തയ്യാറായില്ലെങ്കില്‍ മേപ്പാടി മോഡല്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നറിയുന്നു.