സാമൂഹിക തിന്മക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയം: മന്ത്രി ബാബു

    Posted on: April 27, 2013 6:00 am | Last updated: April 26, 2013 at 11:32 pm

    kbabu_conf_260413കൊച്ചി: സാമൂഹിക തിന്മക്കെതിരെ, അധമ വികാരങ്ങള്‍ക്കെതിരെ എസ് എസ് എഫ് നാല് പതിറ്റാണ്ടായി നടത്തിവരുന്ന പോരാട്ടത്തിന്റെ വിജയമാണ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനമെന്ന് എക്‌സൈസ്-ഫിഷറീസ് മന്ത്രി കെ ബാബു. സമൂഹത്തെ പിടുകൂടിയിരിക്കുന്ന ഇരുട്ടിനെ അകറ്റാനുള്ള, ഇന്നത്തെ അവസ്ഥയില്‍ നിന്നുള്ള മാറ്റത്തിനായുള്ള സമ്മേളനമാണിതെന്നും മന്ത്രി പറഞ്ഞു. എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ രിസാല സമ്മേളന പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാറ്റം ഉണ്ടാവേണ്ടത് മനസ്സിലും സാമൂഹിക മനഃസാക്ഷിയിലുമാണ്. ഈയൊരു ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ കാന്തപുരവും അദ്ദേഹം നേതൃത്വം നല്‍കുന്ന എസ് എസ് എഫ് അടക്കമുള്ള സംഘടനകളും ഏറെ മുന്നേറിയിട്ടുണ്ട്. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മന്ത്രിക്ക് ഉപഹാരം നല്‍കി.