സരബ്ജിത്തിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് കേന്ദ്രം

Posted on: April 26, 2013 9:02 pm | Last updated: April 26, 2013 at 9:02 pm

ന്യൂഡല്‍ഹി: ലാഹോര്‍ ജയിലില്‍ ആക്രമിക്കപ്പെട്ട സരബ്ജിത്തിന്റെ ആരോഗ്യകാര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും സരബ്ജിത്തിനെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി പ്രണീത് കൗര്‍ പറഞ്ഞു.

അതിനിടെ സരബ്ജിത്തിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ജയില്‍ ജീവനക്കാരെ പാക്കിസ്ഥാന്‍ സസ്‌പെന്റ് ചെയ്തു.