പാക്ജയിലില്‍ ആക്രമണത്തിനിരയായ സരബ്ജിത്തിന്റെ നില ഗുരുതരം

Posted on: April 26, 2013 8:20 pm | Last updated: April 26, 2013 at 8:28 pm

 

ലാഹോര്‍: സഹതടവുകാരുടെ ആക്രമണത്തിനിരയായ സരബ്ജിത്ത് സിംഗിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തലക്ക് പരിക്കേറ്റ സരബ്ജിത്തിനെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാക്കി.

ലാഹോറിലെ കോട്ട് ലക്പത് ജയിലിലെ തടവുകാരനായ സരബ്ജിത്ത് ഒരു സെല്ലില്‍ നിന്ന് മറ്റൊരു സെല്ലിലേക്ക് കടക്കുന്നിതിനെടെയാണ് സരബ്ജിത്തിനെ സഹതടവുകാര്‍ ആക്രമിച്ചത്.

1990ല്‍ പഞ്ചാബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതിയായ സരബ്ജിത്ത് വധശിക്ഷ കാത്തുകഴിയുകയാണ്.