മസ്‌കത്ത് സോണ്‍ സമ്മേളനം ഇന്ന്

Posted on: April 26, 2013 8:01 pm | Last updated: April 26, 2013 at 8:01 pm

മസ്‌കത്ത്: എസ് എസ് എഫ് 40 ാം വാര്‍ഷികത്തിന്റെ ഭാഗമായി മസ്‌കത്ത് സോണ്‍ യുവജന സമ്മേളനം ഇന്ന് നടക്കും. പരിപാടി എസ് എസ് എഫ് 40ാം വാര്‍ഷിക സമ്മേളനത്തിന് ഐക്യദാര്‍ഢ്യമാകും. റൂവി ഹോട്ടലില്‍ രാത്രി എട്ടരക്കാണ് പരിപാടി. ഐ സി എഫ് നാഷനല്‍ സെക്രട്ടറി ഇസ്ഹാഖ് മാസ്റ്റര്‍ മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്യും. സിറാജ് എം ഡി അബ്ദുല്‍ഹമീദ്, നിസാര്‍ സഖാഫി(ഗള്‍ഫ് കൗണ്‍സില്‍), അബൂബക്കര്‍ (കെ എം സി സി), ഉമ്മന്‍ (ഒ ഐ സി സി), സുനില്‍ (കൈരളി), ജോര്‍ജ്‌ലസ്‌ലി (മലയാളം ചാപ്റ്റര്‍) സംബന്ധിക്കും.