റഷ്യയില്‍ മാനസിക ചികിത്സാ കേന്ദ്രത്തില്‍ തീപിടുത്തം; 38 മരണം

Posted on: April 26, 2013 9:17 am | Last updated: April 26, 2013 at 9:17 am

മോസ്‌കോ: റഷ്യയില്‍ മോസ്‌കോയ്ക്ക് സമീപം റമനേ നഗരത്തില്‍ മനോരോഗചികിത്സാകേന്ദ്രത്തിലുണ്ടായ അഗ്‌നിബാധയില്‍ 38 പേര്‍ മരിച്ചു. ചികിത്സാകേന്ദ്രത്തിലുണ്ടായിരുന്നവരെല്ലാം ദുരന്തത്തില്‍ മരിച്ചു. 36 രോഗികളും ആരോഗ്യവിഭാഗത്തിലെ രണ്ട് ജോലിക്കാരുമാണ് മരിച്ചത്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.