ഡല്‍ഹിയില്‍ മാനഭംഗം വര്‍ധിക്കുന്നത് അന്വേഷിക്കണം: ഹൈക്കോടതി

Posted on: April 25, 2013 3:05 pm | Last updated: April 25, 2013 at 3:05 pm

rapeന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് മാനഭംഗ കേസുകള്‍ തുടര്‍ക്കഥയാകുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ കോടതി നടുക്കം രേഖപ്പെടുത്തി.