ബത്തേരി: വയനാട്ടിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. കല്‍പറ്റ മീനങ്ങാടി മാനന്തവാടി ബത്തേരി എന്നിവിടങ്ങളിലെ ഓഫീസുകളിലായിരുന്നു റെയ്ഡ്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചുപോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആയുധങ്ങളോടെ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്.