ആന്ധ്രയില്‍ കാലം തെറ്റി മഴ: 25 മരണം

Posted on: April 25, 2013 11:57 am | Last updated: April 25, 2013 at 12:13 pm

ഹൈദരാബാദ്: ആന്ധ്രപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു ദിവസമായി തുടരുന്ന മഴയിലും മിന്നലിലും 25 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. ഇടി മിന്നലേറ്റായിരുന്നു കൂടുതല്‍ മരണവും. കാലം തെറ്റി പെയ്യുന്ന മഴ സംസ്ഥാനത്ത് കനത്ത വിള നഷ്ടമാണ് വരുത്തി വെച്ചിരിക്കുന്നത്.വെസ്റ്റ് ഗോദാവരി, ഈസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം, ഖമ്മം, മഹഭൂബ്‌നഗര്‍, അദിലാബാദ് എന്നീ ജില്ലകളില്‍ പെട്ടവരാണ് മരിച്ചവരില്‍ ഏറെയുമെന്ന് ആന്ധ്രാ ഡിസാസ്റ്റര്‍ മാനെജ്‌മെന്റ് കമ്മീഷ്ണര്‍ ടി. രാധ പറഞ്ഞു.അടുത്ത രണ്ടു ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.