അട്ടപ്പാടി: ഉന്നതതല യോഗം ഇന്ന്

Posted on: April 25, 2013 8:27 am | Last updated: April 25, 2013 at 8:27 am

attappadi-tribalsതിരുവനന്തപുരം : അട്ടപ്പാടിയിലെ ശിശുമരണങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അട്ടപ്പാടി മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ പാക്കേജിന്റെ വിശദാംശങ്ങള്‍,പോഷകാഹാര വിതരണത്തിലെ അപാകതകള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.