ജനസമ്പര്‍ക്കം: അപേക്ഷകള്‍ക്ക് പരിഹാരം ആരംഭിച്ചു

Posted on: April 25, 2013 1:02 am | Last updated: April 25, 2013 at 1:02 am

ദുബൈ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷാര്‍ജയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ക്ക് പരിഹാരം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ചില അപേക്ഷകര്‍ക്ക് മറുപടി ലഭിച്ചതായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു എ ഇ കമ്മിറ്റി ജന. സെക്രട്ടറി പുന്നക്കന്‍ മുഹമ്മദി അറിയിച്ചു.
അടിയന്തിര ചികിത്സാ സഹായം ആവശ്യമുള്ള 100 ഓളം അപേക്ഷകള്‍ക്ക് എത്രയും വേഗം പരിഹാരം കാണും. ഗള്‍ഫില്‍ വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് ക്രമീകരണങ്ങള്‍ തുടങ്ങി. കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരേണ്ട കാര്യങ്ങള്‍ അതാത് വകുപ്പുകളിലേക്ക് അയച്ചു. കേരള സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളുടെ ഗൗരവം മനസിലാക്കി അര്‍ഹമായ പരിഗണന നല്‍കിവരുന്നു. അതേസമയം, ചികിത്സാ സഹായം ജില്ലാ കലക്ടര്‍ മുഖാന്തിരമാണ് വിതരണം ചെയ്യുന്നതെന്നും പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.