Connect with us

Gulf

ഖത്തര്‍ അമീര്‍ ഒബാമയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

വാഷിംഗ്ടണ്‍: ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. സിറിയന്‍ വിഷയം ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയില്‍ വിഷയമായി എന്നറിയുന്നു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ഥാനിയും മറ്റ് ഔദ്യോഗിക ഓഫീസര്‍മാരും അമീറിനൊപ്പം ഉണ്ടായിരുന്നു. നേരത്തെ വൈസ് പ്രസിഡന്റ് ജോ ബിഡന്റെ പ്രാതല്‍ സല്‍ക്കാരത്തില്‍ അമീര്‍ പങ്കെടുത്തു.