രാഷ്ട്രീയത്തില്‍ ഇപ്പോഴും തൊട്ടുകൂടായ്മ: നരേന്ദ്രമോഡി

Posted on: April 24, 2013 7:45 pm | Last updated: April 24, 2013 at 7:45 pm

ശിവഗിരി: രാഷ്ട്രീയത്തില്‍ ഇപ്പോഴും അയിത്തമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. ശ്രീനാരായണഗുരുവിന്റെ ദര്‍ശനം തള്ളിക്കളഞ്ഞതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് മോഡി പറഞ്ഞു. ഗുരുവിന്റെ ദര്‍ശനങ്ങള്‍ മറന്നതാണ് രാജ്യത്ത് തീവ്രവാദം വളരാന്‍ കാരണമെന്നും മോഡി പറഞ്ഞു. ശ്രീനാരായണ ധര്‍മമീമാംസ പരിഷത്തിന്റെ ഉദ്ഘാടനത്തിനായാണ് മോഡി ശിവഗിരിയിലെത്തിയത്. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് മോഡിയുടെ യാത്രാവഴിയിലെങ്ങും ഒരുക്കിയിരിക്കുന്നത്.