കണ്ണൂരില്‍ പിടിയിലായവര്‍ക്ക് വിദേശബന്ധമെന്ന് പോലീസ്

Posted on: April 24, 2013 10:46 am | Last updated: April 24, 2013 at 10:46 am

arrested126കണ്ണൂര്‍: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള ആയുധ പരിശീലന കേന്ദ്രത്തില്‍ നിന്ന് പിടിയിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. വിദേശകറന്‍സികളും തിരിച്ചറിയല്‍ കാര്‍ഡുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന് ഇന്ന് തന്നെ റിപ്പോര്‍ട്ട് കൈമാറും. ഉത്തരമേഖലാ എ ഡി ജി പി ശങ്കര്‍ റെഡ്ഢി കണ്ണൂരിലെത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
കണ്ണൂരിലെ കേന്ദ്രത്തില്‍ ഇന്നലെ നടത്തിയ റെയ്ഡിലാണ് നാടന്‍ ബോംബുകളും ആയുധങ്ങളുമായി 21 പേര്‍ പിടിയിലായത്. നാറാത്ത് പാമ്പുരുത്തി റോഡില്‍ വയല്‍ പ്രദേശത്തെ തെങ്ങിന്‍ തോപ്പിന് നടുവിലായുള്ള കെട്ടിടത്തിലായിരുന്നു പരിശീലന കേന്ദ്രം.