ഡല്‍ഹി പീഡനം: രക്തസ്രാവം തടയാന്‍ പ്രതികള്‍ ഉപയോഗിച്ചത് മെഴുകുതിരിയും ബോട്ടിലും

Posted on: April 24, 2013 9:30 am | Last updated: April 24, 2013 at 2:24 pm

rapeന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിനിരയായ അഞ്ച് വയസ്സുകാരി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് രക്തസ്രാവമുണ്ടായപ്പോള്‍ അത് തടയാന്‍ മെഴുകുതിരിയും ചെറിയ ഗ്ലാസ് ബോട്ടിലും കയറ്റിയെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. മുഖ്യപ്രതിയായ മനോജ്കുമാര്‍ ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ ജനന്ദ്രേിയം മുറിച്ചുവത്രെ. വേദന സഹിക്കവയ്യാതെ ആര്‍ത്തുവിളിച്ചപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി.
കുഞ്ഞ് കരഞ്ഞപ്പോള്‍ രണ്ടാം പ്രതിയായ പ്രദീപ് കഴുത്ത് ഞെരുക്കി കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ സ്വബോധം നഷ്ടപ്പെട്ട പ്രദീപിന് കുഞ്ഞിനെ കൊലപ്പെടുത്താനായില്ല. തുടര്‍ന്നാണ് മുഖ്യപ്രതിയായ മനോജ് കുട്ടിയുടെ ജനനേന്ദ്രിയം ബ്ലേഡ് ഉപയോഗിച്ച് മുറിച്ചത് – പോലീസ് പറഞ്ഞു.