എസ് എസ് എഫ് സംസ്ഥാന സമ്മേളനം: വാഹനപ്രചാരണ ജാഥ സമാപിച്ചു

Posted on: April 24, 2013 1:18 am | Last updated: April 24, 2013 at 1:18 am

ഗൂഡല്ലൂര്‍: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഈമാസം 26, 27, 28 തിയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം നീലഗിരി ജില്ലയില്‍ റൈഞ്ച് അടിസ്ഥാനത്തില്‍ നടന്ന വാഹനപ്രചാരണ ജാഥ സമാപിച്ചു.
സീഫോര്‍ത്ത്, പന്തല്ലൂര്‍ റൈഞ്ചുളിലാണ് വാഹനപ്രചാരണ ജാഥ നടത്തിയത്. ബാലവാടിയില്‍ നിന്നാരംഭിച്ച സീഫോര്‍ത്ത് റൈഞ്ച് പ്രചാരണജാഥ എസ് ജെ എം ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജാഥ കാമരാജ് നഗര്‍, ബാരം, ഭാരതിനഗര്‍, എന്‍ എച്ച് വയല്‍, ആറാട്ടുപാറ, പെരിയശോല, എല്ലമല, അബ്ലിമല, സീഫോര്‍ത്ത്, ന്യുഹോപ്പ്, കെല്ലി വഴി ബാര്‍വുഡ് ഹൈസ്‌കൂള്‍ പരിസരത്ത് സമാപിച്ചു. ജാഥക്ക് നൗഷാദ് മദനി, ശരീഫ് സഖാഫി, ഹനീഫ സഖാഫി, അബ്ദുര്‍റഷീദ് ഹാഫിള്, സൈഫുദ്ധീന്‍ ലത്വീഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ബാര്‍വുഡില്‍ ഐടീം റാലിയും മദ്യവിരുദ്ധ പ്രതിജ്ഞാസമ്മേളനവും നടന്നു. പന്തല്ലൂര്‍ റൈഞ്ച് പ്രചാരണജാഥ സമാപിച്ചു. ചേരമ്പാടിയില്‍ നിന്ന് ആരംഭിച്ച ജാഥ മണ്ണാത്തിവയല്‍, കയ്യൂന്നി, പുഞ്ചക്കൊല്ലി, എരുമാട്, അയ്യംകൊല്ലി, കൊളപ്പള്ളി, ഉപ്പട്ടി, തൊണ്ടളം, മേങ്കോറഞ്ച്, കൂമൂല, പന്തല്ലൂര്‍, ചുള്ളിമല വഴി ദേവാലയില്‍ സമാപിച്ചു.
ജാഥക്ക് സയ്യിദ് അന്‍വര്‍ സഅദി, അബ്ദുസ്സമദ് സഖാഫി, സൈദ് മുഹമ്മദ് മുസ് ലിയാര്‍, ഇസ്മാഈല്‍ സഖാഫി, ശബീര്‍ മദനി, അബു മുസ് ലിയാര്‍, സിറാജുദ്ധീന്‍ കൂമൂല, അബു പന്തല്ലൂര്‍, ഗഫൂര്‍ ചേരമ്പാടി, യൂനുസ് പന്തല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.