ബാംഗ്ലൂരിന് തകര്‍പ്പന്‍ വിജയം

Posted on: April 23, 2013 8:08 pm | Last updated: April 23, 2013 at 8:08 pm

gaylബാംഗ്ലൂര്‍: പൂനൈ വാരിയേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 130 റണ്‍സ് വിജയം. ജയത്താടെ ബാംഗ്ലൂര്‍ ഒന്നാം സ്ഥാനത്തെത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഗെയിലിന്റെ സെഞ്ചുറി മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്തിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ പൂനൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനേ കഴിഞ്ഞൊള്ളൂ.17 സിക്‌സും 13 ഫോറുമടക്കം ഗെയില്‍ 175 റണ്‍സെടുത്തു.