വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷികവും ആദരിക്കലും നാളെ കല്‍പ്പറ്റയില്‍

Posted on: April 23, 2013 10:27 am | Last updated: April 23, 2013 at 10:27 am

കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കല്‍പ്പറ്റ യൂനിറ്റ് ദൈ്വവാര്‍ഷിക ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ യോഗവും നാളെ രാവിലെ ഒമ്പതരക്ക് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അബ്രഹാം പാറ്റാനിയുടെ സ്മരണാര്‍ഥം കെ കുഞ്ഞിരായീന്‍ ഹാജിയെ ചടങ്ങില്‍ അനുമോദിക്കും.
1967ല്‍ ആരംഭിച്ച മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ മുന്‍നിര പ്രവര്‍ത്തകനും 69 മുതല്‍ കല്‍പ്പറ്റ യൂനിറ്റ് പ്രസിഡന്റ്, 74 മുതല്‍ നീണ്ട 25 വര്‍ഷക്കാലം കല്‍പ്പറ്റ യൂനിറ്റ് പ്രസിഡന്റ്, 76 മുതല്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്, നാല് വര്‍ഷം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ് കുഞ്ഞിരായീന്‍ ഹാജി. കല്‍പ്പയിലെ മൂന്നു മേഖലകളിലെ മികച്ച ചുമട്ടു തൊഴിലാളികളായി ബി എം എസിലെ എം കോയ(ടൗണ്‍), എസ് ടി യുവിലെ ചാലില്‍ മുഹമ്മദ്(ചുങ്കം), സി ഐ ടിയുവിലെ കെ അബൂബക്കര്‍(ഗൂഡല്ലായി) എന്നിവരെ എന്‍ എം ഹുസൈന്‍ ഹാജി മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിക്കും. ഭരണ സൗകര്യാര്‍ഥം യൂണിറ്റിനെ ആറു മേഖലകളാക്കി തിരിച്ച് ആരു ചെയര്‍മാന്‍മാരെ ചുമതലപ്പെടുത്തും. ഇവരില്‍ നിന്നും നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് ഹംസഹാജി മെമ്മോറിയല്‍ അവാര്‍ഡും നല്‍കും. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ പി ഹമീദ്, കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍, ജനറല്‍ സെക്രട്ടറി കെ ഉസ്മാന്‍, ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മിനി എസ്, അസി. ലേബര്‍ ഓഫീസര്‍ കെ സുരേഷ്, സംയുക്ത ചുമട്ട് തൊഴിലാളി യൂണിയന്‍ കണ്‍വീനര്‍ പി കെ കുഞ്ഞിമൊയ്തീന്‍,സി മൊയ്തീന്‍കുട്ടി(എസ് ടി യു), പി കെ അബു(സി ഐ ടിയു), എച്ച് എം എസ് ജില്ലാ സെക്രട്ടറി യു എ ഖാദര്‍, പരീക്കുട്ടി( എ ഐ ടിയു) എന്നിവരും പങ്കെടുക്കും. സമ്മേളനം പ്രമാണിച്ച് നാളെ ഉച്ചക്ക് രണ്ട് മണിവരെ കല്‍പ്പറ്റയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതല്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെ കുഞ്ഞിരായീന്‍ ഹാജി, ഇ ഹൈദ്രു, കെ കെ ജോണ്‍സണ്‍, അഷ്‌റഫ് വേങ്ങാട്, എ പി ശിവദാസ്, ടി ഹാരിസ്, ബേബി പാറ്റാനി, കെ കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ പങ്കെടുത്തു.