ആദിവാസി സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടു

Posted on: April 23, 2013 9:57 am | Last updated: April 23, 2013 at 9:57 am

ommen chandyതിരുവനന്തപുരം: അട്ടപ്പാടിയില്‍ പോഷകാഹാര കുറവ് മൂലം ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആദിവാസി സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കണമെന്ന് സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പല ആദിവാസി പദ്ധതികളും അട്ടിമറിക്കപ്പെടുകയാണെന്നും ഇവര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. ആദിവാസി വനിതാ സംഘടനാ പ്രതിനിധികളാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.