പൈപ്പ് പൊട്ടലിന് പിന്നില്‍ അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Posted on: April 23, 2013 9:08 am | Last updated: April 23, 2013 at 9:25 am
SHARE

water pipe brokenതിരുവനന്തപുരം: തലസ്ഥാനത്ത് പൈപ്പ് പൊട്ടിയ സംഭവം അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കെ ജയകുമാര്‍ ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറി.

അശാസ്ത്രീയമായ വാല്‍വ് ഓപ്പറേഷനാണ് പൈപ്പ് പൊട്ടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വാട്ടര്‍ അതോറിറ്റിയിലെ സംവിധാനങ്ങളുടെ പാളിച്ചകള്‍ ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചക്കെതിരെ നടപടിയുണ്ടാകുന്നില്ല. വാട്ടര്‍ അതോറിറ്റിയിലെ റണ്ണിംഗ് സംവിധാനം മാറണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമാണ് നഗരത്തിലെ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങിയത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ കെ ജയകുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു.