Connect with us

Ongoing News

ഗില്ലിക്ക് ഏറെയിഷ്ടം ഷാര്‍ജയിലെ സച്ചിനെ

Published

|

Last Updated

മൊഹാലി: സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് 1998ല്‍ ഷാര്‍ജയില്‍ ആസ്‌ത്രേലിയക്കെതിരെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ്. ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സച്ചിന്‍ സെഞ്ച്വറിയോടെ മത്സരം ഇന്ത്യക്കനുകൂലമാക്കി. അദ്ദേഹം ഇതിഹാസമാണ്. കൂടുതലായൊന്നും പറയാനില്ല – ഈ വാക്കുകള്‍ ആദം ഗില്‍ക്രിസ്റ്റിന്റെതാണ്.നാളെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന സച്ചിന് ആശംസ നേര്‍ന്നു കൊണ്ട് ഗില്‍ക്രിസ്റ്റ് ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന സച്ചിന്‍ ഇന്നിംഗ്‌സ് പൊടിതട്ടിയെടുത്തു. തിങ്കളാഴ്ച രാത്രി നടന്ന ഐ പി എല്ലില്‍ ഗില്‍ക്രിസ്റ്റിന്റെ പഞ്ചാബ് ടീം പൂനെയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. 80 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ മാന്‍ ഓഫ് ദ മാച്ച്.

Latest