25 മുതല്‍ ആരോഗ്യ അദാലത്ത്

Posted on: April 23, 2013 6:00 am | Last updated: April 23, 2013 at 10:50 am

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ഏപ്രില്‍ 25 മുതല്‍ ആരോഗ്യ അദാലത്ത് സംഘടിപ്പിക്കുന്നു. കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (കെ എ എസ് എച്ച്) പ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാനം നിര്‍വഹിക്കവെ ആരോഗ്യ മന്ത്രി വി എസ് ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കി വരുന്ന സൗജന്യ മരുന്ന് വിതരണം ജൂണ്‍, ജൂലായ് മാസത്തിനുള്ളില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ മുരളീധരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.