പ്രശസ്ത വയലിനിസ്റ്റ് ലാല്‍ഗുഡി ജയരാമന്‍ അന്തരിച്ചു

Posted on: April 22, 2013 7:57 pm | Last updated: April 22, 2013 at 8:28 pm

lal gudi jayaramanചെന്നൈ: പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ലാല്‍ഗുഡി ജയരാമന്‍(82)അന്തരിച്ചു.ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.1930 സെപ്തംബര്‍ 17ന് ചെന്നൈയിലായിരുന്നു ജനനം.പത്മശ്രീ, പത്മ ഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1972ല്‍ പത്മശ്രീയും 2001ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു.2006ല്‍ ശൃംഗാരം എന്ന തമിഴ് സിനിമയിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.തിരുച്ചിയിലെ ലാല്‍ ഗുഡി ജില്ലക്കാരനായ ജയരാമന്‍ പന്ത്രണ്ടാം വയസ്സ് മുതല്‍ തന്നെ വയലിന്‍ പഠിച്ചിരുന്നു.ഭാര്യയും രണ്ടു മക്കളുമുണ്ട്.മക്കളായ ലാല്‍ഗുഡി ജി.ജെ.ആര്‍ കൃഷണനും ജിജെആര്‍ വിജയ ലക്ഷ്മിയും വയലിനിസ്റ്റുകളാണ്‌.