Connect with us

National

ബംഗാള്‍ മന്ത്രിയെ കയ്യേറ്റം ചെയ്ത എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയെയും ധനമന്ത്രി അമിത് മിശ്രയെയും കയ്യേറ്റം ചെയ്ത കേസില്‍ നേതാക്കളടക്കം ആറ് എസ് എഫ് ഐക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.അഖിലേന്ത്യാജനറല്‍സെക്രട്ടറി ഋതബ്രതാ ബാനര്‍ജിയും അറസ്റ്റിലായവരില്‍പ്പെടും. കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍, ഔദ്യോഗികകൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍,തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഏപ്രില്‍ 9 ന് ഡല്‍ഹി ആസൂത്രണകമ്മീഷന്‍ ഓഫീസില്‍ വെച്ചാണ് മമതക്കും അമിത് മിശ്രക്കുമെതിരെ പ്രതിഷേധപ്രകടനം നടത്തിയത്.അമിത് മിശ്രയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു.

പശ്ചിമബംഗാള്‍ എസ്എഫ്‌ഐ നേതാവ് സുധീപ്‌തോ ഗുപ്ത പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു കയ്യേറ്റം ശ്രമം.