രിസാല സ്‌ക്വയര്‍ ഉണര്‍ന്നു; സാംസ്‌കാരിക സദസ്സിന് തുടക്കം

Posted on: April 22, 2013 8:34 am | Last updated: April 22, 2013 at 8:34 am

കൊച്ചി: ഏറ്റവും വലിയ ധാര്‍മിക വിദ്യാര്‍ഥി സംഘടനയായ എസ് എസ് എഫിന്റെ നാല്‍പ്പതാം വാര്‍ഷിക സമ്മേളന വേദികള്‍ ഉണര്‍ന്നു. ‘സമരമാണ് ജീവിതം’ എന്ന പ്രമേയത്തില്‍ ഈ മാസം 26, 27, 28 തീയതികളില്‍ നടക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക സദസ്സിന് ഐ പി ബി പുസ്തക മേളയോടെ തുടക്കമായി.
സമ്മേളന നഗരിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ രിസാല സ്‌ക്വയറില്‍ ഈ മാസം 28 വരെ നീണ്ടുനില്‍ക്കുന്ന പുസ്തക മേള പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു. സി ടി ഹാശിം തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബെന്നി ബെഹനാന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു.
കെ എസ് എം റഫീഖ് അഹ്മദ് സഖാഫി, അബ്ദുല്‍ കരീം സഖാഫി ഇടുക്കി, സിദ്ദീഖ് സഖാഫി നേമം , അഡ്വ. മുഹമ്മദ് പുഴക്കര, സി പി ഷാജഹാന്‍ സഖാഫി, എം എച്ച് ഷാനവാസ് പങ്കെടുത്തു. സി കെ സക്കീര്‍ സ്വാഗതവും പി എം സിദ്ദീഖ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാപ്പിളപ്പാട്ട് അരങ്ങേറി.
സമ്മേളന നഗരിയില്‍ നടക്കുന്ന ‘സിഗ്നി ഫയര്‍’ ചരിത്ര പ്രദര്‍ശനത്തിന് ഇന്ന് തുടക്കമാകും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വൈകീട്ട് മൂന്ന് മണിക്ക് കേരള പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാംഹിം കുഞ്ഞ് നിര്‍വഹിക്കും. ഡോ. എ ബി അലിയാര്‍ അധ്യക്ഷനായിരിക്കും. എന്‍ വേണുഗോപാല്‍, പി കെ അബ്ദുല്‍ കരീം, ബശീര്‍ ഹാജി അറക്കല്‍, നൗഷാദ് മേത്തര്‍ പങ്കെടുക്കും. വൈകീട്ട് ഏഴ് മണിക്ക് ‘മാപ്പിള കലകളും സംസ്‌കാരവും’ എന്ന വിഷയത്തില്‍ കോയ കാപ്പാട് പ്രഭാഷണം നടത്തും. തുടര്‍ന്ന് ദഫ്, അറബന മുട്ട് എന്നിവ അരങ്ങേറും.
നാളെ വൈകീട്ട് ഏഴ് മണിക്ക് സാംസ്‌കാരിക സദസ്സ് നടക്കും. ‘പ്രവാസം കേരളത്തെ സ്വാധീനിച്ച വിധം’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പി കെ മുഹമ്മദ് ബാദുഷ സഖാഫി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എല്‍ദോസ് കുന്നപ്പള്ളി മുഖ്യാതിഥിയായിരിക്കും. ബാബു ഭരദ്വാജ്, എ പി അഹ്മദ്, മുഹമ്മദ് അനീസ്, അഡ്വ.ഹസന്‍, പി വി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് എട്ട് മണിക്ക് മാപ്പിളപ്പാട്ട് ഉണ്ടായിരിക്കും.
ഈമാസം 24ന് വൈകീട്ട് ഏഴിന് ആതുര സേവനത്തിന്റെ മാനുഷിക മുഖം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചാ സമ്മേളനം ഡോ. സി കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എസ് ശറഫുദ്ദീന്‍ അധ്യക്ഷനായിരിക്കും. ഡോ. ജുനൈദ് റഹ്മാന്‍, ഡോ. മൂസക്കുഞ്ഞ്, ഡോ. അജയന്‍, ഡോ. നൗഷാദ്, ഡോ. അബ്ദുല്ല മണിമ ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കും.
എം എല്‍ എമാരായ വി ഡി സതീശന്‍, എ എം ആരിഫ് വിശിഷ്ടാതിഥികളായിരിക്കും. രാത്രി എട്ട് മണിക്ക് ബുര്‍ദ ആലാപനം നടക്കും
25ന് വൈകീട്ട് ഏഴ് മണിക്ക് സൗഹൃദ സമ്മേളനം നടക്കും. വി എച്ച് അലി ദാരിമിയുടെ അധ്യക്ഷതയില്‍ ബെന്നി ബഹനാന്‍ എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്യും.
എം എല്‍ എമാരായ ഹൈബി ഈഡന്‍, സാജു പോള്‍, അന്‍വര്‍ സാദത്ത്, ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ അതിഥികളായിരിക്കും. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രഭാഷണം നടത്തും. കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എ എം യുസുഫ്, എം മുഹമ്മദലി, ടി ജെ വിനോദ്, എം ബി മുരളീധരന്‍, സക്കീര്‍ തൈക്കുട്ടത്തില്‍, അഡ്വ. സി എ അബ്ദുല്‍ മജീദ്, അശ്‌റഫ് സഖാഫി തുടങ്ങിയവര്‍ പങ്കെടുക്കും.