ബാഗ്ലൂര്‍ സ്‌ഫോടനം രണ്ട് മലയാളികള്‍ പിടിയില്‍

Posted on: April 21, 2013 8:19 pm | Last updated: April 21, 2013 at 9:19 pm

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ രണ്ട് മലയാളികള്‍ അറസ്റ്റിലായി. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യുന്നതിനായി എന്‍ ഐ എക്ക് കൈമാറി.

കോട്ടയം സ്വദേശികളായ ഇവര്‍ വാഹന ബ്രോക്കര്‍മാരാണെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനത്തിനുപയോഗിച്ച വാഹനം സംഘടിപ്പിച്ച് കൊടുത്തത് ഇവരാണെന്നാണ് സൂചന.

നേരത്തെ പിടിയിലായ നാലുപേരുടെ മൊബൈല്‍ ഫോണുകള്‍ നിരീക്ഷിച്ചാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.