പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തളാദേവി അന്തരിച്ചു

Posted on: April 21, 2013 6:34 pm | Last updated: April 21, 2013 at 10:52 pm

ബംഗളൂരു: പ്രശസ്ത ഗണിത ശാസ്ത്രജ്ഞ ശകുന്തളാ ദേവി (80) അന്തരിച്ചു. കണക്കിലെ സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് മനക്കണക്കിലൂടെ നിമിഷങ്ങള്‍ക്കകം ഉത്തരം കണ്ടെത്തിയ അവര്‍ മനുഷ്യ കമ്പ്യൂട്ടര്‍, മെന്റല്‍ കാല്‍ക്കുലേററര്‍ എന്നീ വിശേഷണം സമ്പാദിച്ചിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കണക്കിലെ സങ്കീര്‍ണതകളും ഉത്തരങ്ങളും സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ തീയതികള്‍ പറയുമ്പോള്‍ ഏത് ദിവസമാണെന്നും ആഴ്ചയാണെന്നും നിമിഷനേരം കൊണ്ട് വിശദീകരിച്ച് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കാര്‍ഡ്‌സിലും ഇടം പിടിച്ചിരുന്നു.