Connect with us

Kannur

ഗൗരിയമ്മയുടെ തീരുമാനം നല്ല കാര്യം: പന്ന്യന്‍ രവീന്ദ്രന്‍

Published

|

Last Updated

കണ്ണൂര്‍: യു ഡി എഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനം നല്ലതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇടതുമുന്നണി അടിത്തര വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജെ എസ് എസിനെ എല്‍ ഡി എഫില്‍ എടുക്കണോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
അതേസമയം യു ഡി എഫ് ഘടകകക്ഷികളെ സ്വാധീനിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എല്‍ ഡി എഫ് ശ്രമിക്കില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. യു ഡി എഫ് സ്വയം തകര്‍ന്നാല്‍ പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.