നഗരം ഒരുങ്ങി; പൂരങ്ങളുടെ പൂരം ഇന്ന്

Posted on: April 21, 2013 10:07 am | Last updated: April 21, 2013 at 10:07 am
SHARE

thrissur pooramതൃശൂര്‍: തൃശൂര്‍ പൂരം ഇന്ന്. വെടിക്കെട്ടിന്റെയും വര്‍ണ്ണക്കുടമാറ്റത്തിന്‌റെയും ദൃശ്യവിസ്മയത്തിനും മേളത്തിന്റെ നാദവിസ്മയത്തിനും സാക്ഷിയാകുവാന്‍ തൃശൂര്‍ ഒരുങ്ങി.
കാഴ്ചകാണാന്‍ വരുന്നവരെ സ്വീകരിക്കാനും നാടും നാട്ടാരും ഒരുങ്ങിക്കഴിഞ്ഞു. ഇനി മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷമാണ്. പ്രസിദ്ധമായ മഠത്തില്‍വരവിനും ഇലഞ്ഞിത്തറ മേളത്തിനും സാക്ഷിയാവാന്‍ പതിനായിരങ്ങള്‍ നഗരത്തിലേക്ക് ഒഴുകിയെത്തും. തിങ്കളാഴ്ച രാവിലെ ആരംഭിക്കുന്ന പകല്‍പ്പൂരത്തിന് ശേഷം ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാവും.