ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് ജയം

Posted on: April 20, 2013 11:57 pm | Last updated: April 21, 2013 at 8:21 am
chris gayle
ക്രിസ് ഗെയിലിന്റെ ബാറ്റിംഗ്‌

ബാംഗളൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 118 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗളൂര്‍ 2.1 ഓവറില്‍ ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ക്രിസ് ഗെയ്ല്‍ (പുറത്താകാതെ 49), സൗരവ് തിവാരി (പുറത്താകാതെ 25) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ബാംഗളൂരിന് വിജയമൊരുക്കിയത്. ദില്‍ഷന്‍ 25 റണ്‍സ് നേടി. രാജസ്ഥാന് വേണ്ടി ഷെയ്ന്‍ വാടസന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 19.4 ഓവറില്‍ 117 റണ്‍സിന് പുറത്തായി. രാഹുല്‍ ദ്രാവിഡ് (35), സ്റ്റുവര്‍ട്ട് ബിന്നി (33) എന്നിവര്‍ മാത്രമാണ് റോയല്‍സ് തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ ആര്‍.പി.സിംഗ്, വിനയ്കുമാര്‍ എന്നിവരാണ് റോയല്‍സിനെ തകര്‍ത്തത്. രവി രാംപോള്‍ രണ്ടു വിക്കറ്റ് നേടി. 97/4 എന്ന നിലയില്‍ നിന്നാണ് രാജസ്ഥാന്‍ 117 റണ്‍സിന് ഓള്‍ ഔട്ടായത്. വിനയ്കുമാറാണ് മാന്‍ ഓഫ് ദ മാച്ച്.