ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനം: പ്രതി പിടിയില്‍

Posted on: April 20, 2013 8:10 pm | Last updated: April 20, 2013 at 8:10 pm

വാഷിങ്ടണ്‍: പോലീസ് വെടിവെയ്പിനിടെ ഓടിരക്ഷപ്പെട്ട ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനക്കേസിലെ പ്രതിയെ പിടികൂടി. ബോട്ടിന്റെ മൂലയില്‍ ഒളിച്ചിരിക്കുകയായിരുന്ന പത്തൊമ്പതുകാരനായ സൊഖാര്‍ എ. സാര്‍നേവ് ആണ് അറസ്റ്റിലായത്. സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയായ തമര്‍ലാന്‍ സാര്‍നേവ്(26) ഇന്നലെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു. ഇരുവരും ചെച്‌നിയന്‍ സഹോദരങ്ങളാണ്.