തിരുവനന്തപുരം: മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചത് യുഡിഎഫിന്റെ രാഷ്ട്രീയ അപചയമാണ് തുറന്നുകാണിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഹിന്ദുത്വ അജണ്ടയ്ക്ക് പിന്തുണ കൊടുക്കുന്ന നിലപാടാണ് യുഡിഎഫിന്റേത്. രാഷ്ട്രീയ ഉള്‍ക്കാഴ്ചയില്ലാത്ത മുന്നണിയാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി ഷിബു ബേബി ജോണിനെതിരേ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.